ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ 100 രൂപാനോട്ട് റിസര്‍വ് ബാങ്ക് അവതരിപ്പിച്ചു

പുതിയ 100 രൂപാനോട്ട് റിസര്വ് ബാങ്ക് അവതരിപ്പിച്ചു. ലാവന്ഡര് നിറത്തിലുള്ള പുതിയ നോട്ട് വൈകാതെ തന്നെ വിപണിയിലെത്തും. നിലവിലുള്ള പഴയ നോട്ടുകള് പിന്വലിക്കാതെ തന്നെയായിരിക്കും പുതിയ നോട്ടുകള് വിപണിയിലെത്തുക. ഗുജറാത്തിലെ റാണി കി വാവ് കിണറിന്റെ ചിത്രം നോട്ടിന്റെ ഒരു വശത്ത് ആലേഖനം ചെയ്തിട്ടുണ്ട്.
 

ന്യൂഡല്‍ഹി: പുതിയ 100 രൂപാനോട്ട് റിസര്‍വ് ബാങ്ക് അവതരിപ്പിച്ചു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നോട്ട് വൈകാതെ തന്നെ വിപണിയിലെത്തും. നിലവിലുള്ള പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെയായിരിക്കും പുതിയ നോട്ടുകള്‍ വിപണിയിലെത്തുക. ഗുജറാത്തിലെ റാണി കി വാവ് കിണറിന്റെ ചിത്രം നോട്ടിന്റെ ഒരു വശത്ത് ആലേഖനം ചെയ്തിട്ടുണ്ട്.

മറുവശത്ത് സാധാരണരീതിയില്‍ ഗാന്ധി ചിത്രമായിരിക്കും നല്‍കുക. ആദ്യഘട്ടത്തില്‍ കുറച്ച് നോട്ടുകള്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുക. പിന്നീട് പലഘട്ടങ്ങളായി കൂടുതല്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യും. 66എം.എം വീതിയും 142എംഎം നീളവുമായിരിക്കും നോട്ടിനുണ്ടാവുകയെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.