ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന

ലോക്സഭാ തെരഞ്ഞെടുപ്പില് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം സിനിമാ പ്രവര്ത്തകരുടെ സംയുക്ത പ്രസ്വാന. ആനന്ദ് പട്വര്ദ്ധന്, വെട്രിമാരന്, മലയാളത്തില് നിന്ന് ബീനാ പോള്, ആഷിഖ് അബു ദേശീയ അവാര്ഡ് ജേതാവ് അനീസ് കെ മാപ്പിള തുടങ്ങിയവര് പ്രസ്താവനയില് ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത നിലനിര്ത്തുന്നതില് ബി.ജെ.പി പൂര്ണമായും പരാജയപ്പെട്ടതായും ഫാഷിസം ഇന്ത്യന് ജനാതിപത്യത്തെ തകര്ക്കുന്നതായും സംയുക്ത പ്രസ്താവനയില് ചൂണ്ടിക്കാണിക്കുന്നു.
 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്‌വാന. ആനന്ദ് പട്‌വര്‍ദ്ധന്‍, വെട്രിമാരന്‍, മലയാളത്തില്‍ നിന്ന് ബീനാ പോള്‍, ആഷിഖ് അബു ദേശീയ അവാര്‍ഡ് ജേതാവ് അനീസ് കെ മാപ്പിള തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുന്നതില്‍ ബി.ജെ.പി പൂര്‍ണമായും പരാജയപ്പെട്ടതായും ഫാഷിസം ഇന്ത്യന്‍ ജനാതിപത്യത്തെ തകര്‍ക്കുന്നതായും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാകെ മാറിയിരിക്കുകയാണ്. ഇത്തവണ നമ്മുടെ വോട്ടവകാശം യുക്തി പൂര്‍വ്വം വിനിയോഗിച്ചില്ലെങ്കില്‍ നമ്മുടെ ജനാതിപത്യത്തെ തകര്‍ക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് സാധിക്കും. പശുവിന്റെ പേരിലും മതത്തിന്റെ പേരിലും ജനങ്ങള്‍ കൊല്ലുപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇതിനെല്ലാം അപ്പുറം കഴിഞ്ഞ പ്രാവിശ്യത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ബി.ജെ.പിക്ക് പാലിക്കാന്‍ പറ്റിയില്ലെന്ന കാര്യവും നാം പരിശോധിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ പട്ടാളക്കാരെ ചൂഷണം ചെയ്ത് വോട്ടുണ്ടാക്കുന്നതും അവരുടെ പേരില്‍ കപട രാജ്യസ്‌നേഹം വളര്‍ത്തുന്നതും ബി.ജെ.പിയുടെ തന്ത്രമാണ്. അനാവശ്യമായ യുദ്ധത്തിലേര്‍പ്പെടാന്‍ പോലും അവര്‍ മടികാണിക്കുന്നില്ലെന്നത് അതീവ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. രാജ്യത്തിന്റെ നെടുതൂണായ കര്‍ഷകരുടെ ആവശ്യങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു. സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ നടുവൊടിച്ചതായും സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.