കാശ്മീർ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്: ഒരു സ്ത്രീ മരിച്ചു

കശ്മീർ അതിർത്തിയിലെ ബി.എസ.്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സേന വീണ്ടും വെടിവെപ്പ് നടത്തി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി 63 ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു സൈനികനുൾപ്പെടെ 20 പേർക്ക് പരുക്കേറ്റു.
 

ശ്രീനഗർ: കാശ്മീർ അതിർത്തിയിലെ ബി.എസ.്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സേന വീണ്ടും വെടിവെപ്പ് നടത്തി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി 63 ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു സൈനികനുൾപ്പെടെ 20 പേർക്ക് പരുക്കേറ്റു.

ഹിര നഗർ, സാംബ, അരണിയ, ആർ.എസ് പുര, കനചക്, പർഗ്വാൾ, രാംഗാർഗ് എന്നിവിടങ്ങളിലെ പോസ്റ്റുകൾക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം ഗ്രാമീണ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാക് സേന ഷെല്ലാക്രമണം തുടങ്ങിയത്. തിങ്കളാഴ്ചയും തുടർന്ന ഷെല്ലാക്രമണത്തിലും വെടിവെപ്പിലുമായി അഞ്ചു ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ ഇന്ത്യ പാക് അതിർത്തിയിൽ നാലു ദിവസത്തിനിടെ നടക്കുന്ന പന്ത്രാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണ് ഇത്.