163 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു

അതിർത്തിലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരിൽ തടവിലായിരുന്ന 163 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ വിട്ടയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു.
 

 

കറാച്ചി: അതിർത്തിലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരിൽ തടവിലായിരുന്ന 163 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ വിട്ടയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു.

ലാൻധി, മാലിർ ജയിലുകളിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചതെന്ന് സിന്ധ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരുന്ന ഇവരെ ഇന്ത്യൻ അധികൃതർക്ക് കൈമാറി. മൽസ്യത്തൊഴിലാളികളുൾപ്പെടെ 660 ഇന്ത്യക്കാരാണ് പാക് ജയിലിൽ കഴിയുന്നതെന്ന് ജയിൽ സൂപ്രണ്ട് മുഹമ്മദ് ഹസൻ പറഞ്ഞു. 27 പേർ ഇന്ത്യൻ ജയിലിലും തടവിലാണ്.