അടവുനയത്തിൽ ബദൽ രേഖയില്ലെന്ന് പ്രകാശ് കാരാട്ട്

അടവു നയവുമായി സംബന്ധിച്ച് ബദൽ രേഖയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. പുതിയ അടവു നയം പോളിറ്റ് ബ്യൂറോ തയ്യാറാക്കുമെന്നും കരട് ഭേദഗതി സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര കമ്മറ്റി പിബിയെ ചുമതലപ്പെടുത്തിയെന്നും കാരാട്ട് പറഞ്ഞു. ഏഴ് കാര്യങ്ങളിലാണ് ഭേദഗതിയുണ്ടാവുക. അത് സംബന്ധിച്ച് അടുത്ത കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 

ന്യൂഡൽഹി: അടവു നയവുമായി സംബന്ധിച്ച് ബദൽ രേഖയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. പുതിയ അടവു നയം പോളിറ്റ് ബ്യൂറോ തയ്യാറാക്കുമെന്നും കരട് ഭേദഗതി സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര കമ്മറ്റി പിബിയെ ചുമതലപ്പെടുത്തിയെന്നും കാരാട്ട് പറഞ്ഞു. ഏഴ് കാര്യങ്ങളിലാണ് ഭേദഗതിയുണ്ടാവുക. അത് സംബന്ധിച്ച് അടുത്ത കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടവുനയം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര കമ്മറ്റിയിൽ സീതാറാം യെച്ചൂരിക്കെതിരെ വിമർശനം ഉണ്ടായിട്ടില്ല. വിയോജിപ്പുകൾ രേഖപ്പെടുത്താൻ പി.ബി അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.