എകെ 47 കൊണ്ട് വെടിയുതിർത്ത് വിജയാഘോഷം; ഒമർ അബ്ദുള്ളയുടെ എതിരാളി വിവാദത്തിൽ

ജമ്മു കാശ്മീർ തെരഞ്ഞെടുപ്പിൽ വിജയിച്ച പിഡിപി എംഎൽഎയുടെ വിജയാഘോഷം വിവാദക്കുരുക്കിൽ. എകെ 47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത എംഎൽഎയുടെ വിജയാഘോഷമാണ് വിവാദമായിരിക്കുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ സോൻവാർ മണ്ഡലത്തിൽ തോൽപ്പിച്ച അഷ്റഫ് മിർ എംഎൽഎ ആണ് ആകാശത്തേക്ക് വെടിയുതിർത്തത്.
 

ശ്രീനഗർ: ജമ്മു കാശ്മീർ തെരഞ്ഞെടുപ്പിൽ വിജയിച്ച പിഡിപി എംഎൽഎയുടെ വിജയാഘോഷം വിവാദക്കുരുക്കിൽ. എകെ 47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത എംഎൽഎയുടെ വിജയാഘോഷമാണ് വിവാദമായിരിക്കുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ സോൻവാർ മണ്ഡലത്തിൽ തോൽപ്പിച്ച അഷ്‌റഫ് മിർ എംഎൽഎ ആണ് ആകാശത്തേക്ക് വെടിയുതിർത്തത്.

എംഎൽഎ വെടിയുതിർത്തതിന്റെ ദൃശൃങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അഷ്‌റഫ് മിറിന്റെ വീടിന് പുറത്ത് വിജയം ആഘോഷിക്കാൻ വന്ന പ്രവർത്തകർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു വെടിവെച്ചത്. എംഎൽഎ ഉപയോഗിച്ച തോക്ക് സുരക്ഷാ ഉദ്യോഗസ്ഥന്റേതാണോ അതോ അദ്ദേഹത്തിന്റെ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഒമറിനെ 4000ൽ അധികം വോട്ടിനാണ് അഷ്‌റഫ് മിർ തോൽപ്പിച്ചത്.

 

ഐബിഎൻ പുറത്തുവിട്ട എംഎൽഎ വെടിയുതിർത്തതിന്റെ ദൃശൃങ്ങൾ കാണാം.