ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; നരേന്ദ്ര മോഡി ഇന്ത്യയില്‍ തിരിച്ചെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില് തിരിച്ചെത്തി. അഞ്ചുദിവസത്തെ ആഫ്രിക്കന് രാജ്യങ്ങളിലെ സന്ദര്ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്ത് തിരികെയെത്തുന്നത്. പത്താമത് ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ജോഹന്നാസ്ബര്ഗിലെ വാട്ടര്ക്ലൂഫ് എയര്ബേസില് നിന്നും വെള്ളിയാഴ്ച അദ്ദേഹം ഡല്ഹിയിലേക്ക് പുറപ്പെട്ടതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ തിരിച്ചെത്തി. അഞ്ചുദിവസത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്ത് തിരികെയെത്തുന്നത്. പത്താമത് ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ജോഹന്നാസ്ബര്‍ഗിലെ വാട്ടര്‍ക്ലൂഫ് എയര്‍ബേസില്‍ നിന്നും വെള്ളിയാഴ്ച അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സന്ദര്‍ശനത്തിന്റെ ആദ്യദിനം പ്രസിഡന്റ് പോള്‍ കാഗ്‌മേയുമായി മോഡി നയതന്ത്ര ചര്‍ച്ച നടത്തുകയും റുവാണ്ടയിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശം നടത്തുന്നതില്‍ മാത്രമാണ് നരേന്ദ്ര മോഡിയുടെ ശ്രദ്ധയെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യമായി റുവാണ്ടയ്ക്ക് പശുക്കളെ സമ്മാനമായി നല്‍കിയ മോഡിയെ പരിഹസിച്ച് നേരത്തെ സോഷ്യല്‍ മീഡിയാ ട്രോളന്മാരും രംഗത്ത് വന്നിരുന്നു.