മണിഓര്‍ഡര്‍ എടുക്കില്ല; ഉള്ളി വിറ്റു കിട്ടിയ 1064 രൂപ ബാങ്ക് വഴി അയക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: 750 കിലോ ഉള്ളി വിറ്റതിനു കിട്ടിയ 1064 രൂപ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തത് വാര്ത്തയായിരുന്നു. മണി ഓര്ഡറായി അയച്ച ആ പണം പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിലൂടെ അയച്ചു തരണമെന്ന നിര്ദേശവുമായാണ് പണം തിരികെ അയച്ചിരിക്കുന്നത്.
ഉള്ളിവില ഇടിഞ്ഞതിനാല്‍ സഞ്ജയ് സാഥേ എന്ന കര്‍ഷകന് വിളയായി ലഭിച്ച 750 കിലോ ഉള്ളിക്ക് വെറും 1064 രൂപ മാത്രമാണ് കിട്ടിയത്. പ്രതിഷേധ സൂചകമായി സാഥേ ഈ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയായിരുന്നു.
എന്നാല്‍ പ്രശ്ത്തില്‍ ഇടപെടലുണ്ടാകുന്നതിനു പകരം ആ പണം ബാങ്കിലൂടെ അയച്ചു തരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിന്റെ അമ്പരപ്പിലാണ് സാഥേയെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.