മണ്ഡലത്തിനു വേണ്ടി എന്തു ചെയ്‌തെന്ന് വോട്ടര്‍; ഭാരത് മാതാ കീ ജയ് എന്ന് ബിജെപി സ്ഥാനാര്‍ത്ഥി; വീഡിയോ

മണ്ഡലത്തിനു വേണ്ടി കഴിഞ്ഞ അഞ്ചു വര്ഷം എന്തു ചെയ്തു എന്ന വോട്ടറുടെ ചോദ്യത്തില് നിന്ന് രക്ഷപ്പെടാന് ഭാരത് മാതാ കീ ജയ് വിളിച്ച് ബിജെപി സ്ഥാനാര്ത്ഥി.
 

ന്യൂഡല്‍ഹി: മണ്ഡലത്തിനു വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷം എന്തു ചെയ്തു എന്ന വോട്ടറുടെ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാരത് മാതാ കീ ജയ് വിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. പശ്ചിമ ഡല്‍ഹിയിലെ ബിജെപി എംപിയായ പര്‍വേഷ് സാഹിബ് സിംഗ് ആണ് വോട്ടറുടെ ചോദ്യത്തില്‍ നിന്ന് വിദഗ്ദ്ധമായി രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പൊതുസമ്പര്‍ക്ക പരിപാടിയിലായിരുന്നു സംഭവം.

സ്ഥാനാര്‍ത്ഥി സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് വോട്ടര്‍മാരില്‍ ഒരാള്‍ ഈ ചോദ്യം ഉന്നയിച്ചത്. ചോദ്യം കേട്ടതോടെ സ്ഥാനാര്‍ത്ഥി ഒന്നു പരുങ്ങി. പിന്നീട് ചോദ്യം ചോദിച്ചയാളോട് എത്രവരെ പഠിച്ചു എന്ന് തിരിച്ചു ചോദിച്ചു. എംഎ വരെ പഠിച്ചിട്ടുണ്ടന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് കൂടി നിന്നവരോടായി സ്ഥാനാര്‍ത്ഥി ചോദിച്ചു.

തന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ലെന്ന് ആദ്യം ചോദിച്ചയാള്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവരോട് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ സ്ഥാനാര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ കാണാം