പ്രളയക്കെടുതി; കേരള എംപിമാരെ കാണാനാകില്ലെന്ന് പ്രധാനമന്ത്രി; ആഭ്യന്തര മന്ത്രിയെ കാണാന്‍ നിര്‍ദേശം

ന്യൂഡല്ഹി: പ്രളയക്കെടുതിയെക്കുറിച്ച് ചര്ച്ച ചെയ്യാന് കേരളത്തില് നിന്നുള്ള എംപിമാരെ കാണാനാകില്ലെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയക്ക് ശ്രമിച്ച കേരളത്തില് നിന്നുള്ള എംപിമാര്ക്ക് അനുമതി നിഷേധിച്ചു. ആഭ്യന്തര മന്ത്രിയെ കാണാനാണ് എംപിമാര്ക്ക് ലഭിച്ച നിര്ദേശം. ആഭ്യന്തര മന്ത്രാലയത്തില് നിന്ന് ഇതു സംബന്ധിച്ച് എംപിമാര്ക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്തു. എന്നാല് 30-ാം തിയതി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി എംപിമാര് കൂടിക്കാഴ്ച നടത്തിയിരുന്നു. വീണ്ടും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് എംപിമാരുടെ നിലപാട്. ആഭ്യന്തര മന്ത്രാലയത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി മറുപടി നല്കിയതായി
 

ന്യൂഡല്‍ഹി: പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെ കാണാനാകില്ലെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയക്ക് ശ്രമിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു. ആഭ്യന്തര മന്ത്രിയെ കാണാനാണ് എംപിമാര്‍ക്ക് ലഭിച്ച നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇതു സംബന്ധിച്ച് എംപിമാര്‍ക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്തു.

എന്നാല്‍ 30-ാം തിയതി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വീണ്ടും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് എംപിമാരുടെ നിലപാട്. ആഭ്യന്തര മന്ത്രാലയത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി മറുപടി നല്‍കിയതായി കെ.സി.വേണുഗോപാല്‍ എംപി അറിയിച്ചു.

പ്രധാനമന്ത്രിക്ക് സമയമില്ലാത്തതിനാല്‍ ആഭ്യന്തര മന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഈ നടപടിയിലൂടെ പ്രധാനമന്ത്രി കേരളത്തെ അവഹേളിച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.