പുല്‍വാമ ഭീകരാക്രമണം; ഇന്റലിജന്‍സ് പരാജയമെന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്: പുല്വാമയിലെ ഭീകരാക്രമണത്തിനു കാരണം ഇന്റലിജന്സ് പിഴവാണെന്ന് തുറന്നു സമ്മതിച്ച് ജമ്മു കാശ്മീര് ഗവര്ണര് സത്യപാല് മാലിക്. ജെയ്ഷെ മുഹമ്മദ് ഉള്പ്പെടെയുള്ള തീവ്രവാദ സംഘങ്ങളില് പ്രവര്ത്തിക്കുന്ന പ്രാദേശികരെയുള്പ്പെടെ ഇല്ലാതാക്കാന് സുരക്ഷാ സേനകള് ശ്രമിച്ചു വരികയായിരുന്നു. എന്നാല് ചാവേറാക്രമണങ്ങള് നടത്താന് ഇവര് പരിശീലനം നടത്തുന്നുണ്ടെന്ന ഒരു തരത്തിലുള്ള ഇന്റലിജന്സ് വിവരങ്ങളും ലഭിച്ചില്ലെന്ന് ഗവര്ണര് പറഞ്ഞു. സ്ഫോടകവസ്തുക്കള് നിറച്ച സ്കോര്പ്പിയോ കണ്ടെത്താന് സുരക്ഷാ വിഭാഗങ്ങള്ക്ക് സാധിച്ചില്ലെന്ന് ഗവര്ണര് പറഞ്ഞുവെന്ന് ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. സ്ഫോടക വസ്തുക്കളുമായി ഹൈവേയിലൂടെ നീങ്ങിയ
 

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിനു കാരണം ഇന്റലിജന്‍സ് പിഴവാണെന്ന് തുറന്നു സമ്മതിച്ച് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികരെയുള്‍പ്പെടെ ഇല്ലാതാക്കാന്‍ സുരക്ഷാ സേനകള്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ചാവേറാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പരിശീലനം നടത്തുന്നുണ്ടെന്ന ഒരു തരത്തിലുള്ള ഇന്റലിജന്‍സ് വിവരങ്ങളും ലഭിച്ചില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ കണ്ടെത്താന്‍ സുരക്ഷാ വിഭാഗങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടക വസ്തുക്കളുമായി ഹൈവേയിലൂടെ നീങ്ങിയ വാഹനം കണ്ടെത്താനോ പരിശോധിക്കാനോ സാധിച്ചില്ല. തെറ്റ് നമ്മുടെ വശത്തും ഉണ്ടെന്നും ഈ ഇന്റലിജന്‍സ് പരാജയം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിരീക്ഷണത്തിലുണ്ടായിരുന്ന തീവ്രവാദികളുടെ പട്ടികയില്‍ ഉള്ളയാളായിരുന്നു ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ധര്‍. ഇയാളെക്കുറിച്ച് അറിയാമായിരുന്നിട്ടും പിടികൂടാന്‍ സാധിച്ചിരുന്നില്ലെന്നുെ ഗവര്‍ണര്‍ വ്യക്തമാക്കി.