ഝാർഖണ്ഡിൽ രഘുബാർ ദാസ് മുഖ്യമന്ത്രി

ഝാർഖണ്ഡിൽ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി രഘുബാർ ദാസിനെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനുള്ളിൽ നടത്തും. സംസ്ഥാനത്തെ ആദ്യ പട്ടിക വർഗക്കാരനല്ലാത്ത മുഖ്യമന്ത്രിയാണ് രഘുബാർ ദാസ്.
 
റാഞ്ചി:

81 അംഗ നിയമസഭയിൽ ബി.ജെ.പിയും ആൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയനും  ചേർന്ന സഖ്യം 42 സീറ്റ് നേടിയിരുന്നു. തെരഞ്ഞെടുപ്പു സമയത്ത് അർജുൻ മുണ്ടയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചിരുന്നത്. എന്നാൽ ഘർസാവനിൽ നിന്നും മുണ്ട ദയനീയമായി പരാജയപ്പെടുകയായിരുന്നു.