റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് ലഭിക്കാന്‍ വൈകിയതിന് കാരണക്കാരന്‍ മോഡിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യക്ക് റാഫേല് യുദ്ധവിമാനങ്ങള് ലഭിക്കാന് വൈകുന്നതിന് കാരണം പ്രധാനമന്ത്രിയാണെന്ന് രാഹുല് ഗാന്ധി. ട്വിറ്റര് സന്ദേശത്തിലാണ് രാഹുല് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രീ, താങ്കള് 30,000 കോടി രൂപ മോഷ്ടിച്ച് സുഹൃത്തായ അനിലിന് നല്കി. നിങ്ങള് മാത്രമാണ് റാഫേല് എത്തുന്നത് വൈകുന്നതിന് ഉത്തരവാദി. നിങ്ങള് കാരണമാണ് കാലഹരണപ്പെട്ട ജെറ്റുകളില് വിംഗ് കമാന്ഡര് അഭിനന്ദനെപ്പോലുള്ളവര് ജീവന് പണയപ്പെടുത്താന് കാരണമാകുന്നതെന്നും രാഹുല് പറഞ്ഞു.
റാഫേലില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന മോഡിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. റാഫേലിന്റെ കുറവ് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കഥ ഇതാകുമായിരുന്നില്ലെന്നും ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യത്തോടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മോഡി പറഞ്ഞിരുന്നു.