റെയിൽവേയെ സ്വകാര്യവത്കരിക്കില്ലെന്ന് മോഡി

ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയിൽവേ സ്വകാര്യവത്കരിക്കുന്നുവെന്ന വാർത്ത അഭ്യൂഹമാണെന്നും തന്റെ ജീവിതത്തിന് റെയിൽവെയുമായി അടുത്ത ബന്ധമാണുളളതെന്നും അദ്ദേഹം പറഞ്ഞു.
 
വാരണാസി:

ഇന്ത്യൻ റെയിൽവേ സഞ്ചാര മാർഗ്ഗം മാത്രമല്ല. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ല് കൂടിയാണ് റെയിൽവേയെന്നും റെയിൽവെയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ നാല് റെയിൽവേ സർവ്വകലാശാലകൾ ആരംഭിക്കുമെന്നും മോഡി വാരണാസിയിൽ പറഞ്ഞു.