അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ കോമാളികളെന്ന് രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ ജനങ്ങളെ അപമാനിച്ച റിപബ്ലിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിക്കും റിപബ്ലിക്ക് ടി.വിക്കുമെതിരെ പ്രതിഷേധിക്കുന്നവര് കോമാളികളെന്ന് ചാനല് ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖര്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'അര്ണബിനും റിപബ്ലിക്കിനുമെതിരായി സാമൂഹിക മാധ്യമത്തില് നടക്കുന്നത് കോമാളികളുടെ വ്യാജ പ്രചാരണമാണ്. അക്കാര്യം വിഡിയോ കണ്ടാല് മനസിലാകും. പ്രചാരണം അസത്യമാണ്. കോണ്ഗ്രസ് പ്രചരിപ്പിക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു.
 

ബംഗളൂരു: കേരളത്തിലെ ജനങ്ങളെ അപമാനിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക്ക് ടി.വിക്കുമെതിരെ പ്രതിഷേധിക്കുന്നവര്‍ കോമാളികളെന്ന് ചാനല്‍ ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘അര്‍ണബിനും റിപബ്ലിക്കിനുമെതിരായി സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത് കോമാളികളുടെ വ്യാജ പ്രചാരണമാണ്. അക്കാര്യം വിഡിയോ കണ്ടാല്‍ മനസിലാകും. പ്രചാരണം അസത്യമാണ്. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും’ അദ്ദേഹം ട്വീറ്റ് ചെയ്തു.

‘താന്‍ കണ്ടതില്‍വെച്ച് നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത്. മതപരമായി അവര്‍ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുകയാണ്. അവര്‍ക്ക് ഇതില്‍ നിന്ന് പണം ലഭിക്കുന്നുണ്ടോ, ആരെങ്കിലും അവര്‍ക്ക് ഫണ്ട് നല്‍കുന്നുണ്ടോയെന്നുമാണ്’ അര്‍ണബ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെ വലിയ പ്രതിഷേധവുമായി മലയാളികള്‍ രംഗത്ത് വന്നു. അര്‍ണബ് കൗ സ്വാമിയാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു.

റിപബ്ലിക്ക് ടി.വി ചാനലിന്റെ പോസ്റ്റുകള്‍ക്ക് കമന്റുകള്‍ പോസ്റ്റ് ചെയ്താണ് പലരും പ്രതിഷേധിക്കുന്നത്. കൂടാതെ റിപബ്ലിക്ക് ടി.വിയുടെ ഗൂഗിള്‍ ആപ്ലിക്കേഷനെതിരെ 1 സ്റ്റാര്‍ റേറ്റിംഗ് ക്യാംപെയിനും നടക്കുന്നുണ്ട്.