രാജീവ് ഗാന്ധി വധം: നളിനിയുടെ ഹർജി സുപ്രീംകോടതി തള്ളി

രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ശിക്ഷയിൽ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തമിഴ്നാട്ടിലെ വെല്ലൂർ ജയിലിലാണ് നളിനി അടക്കം ആറു പേർ തടവിൽ കഴിയുന്നത്. നളിനിക്ക് നേരത്തെ വധശിക്ഷയാണ് വിധിച്ചതെങ്കിലും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാപ്പു നൽകിയതിനെ തുടർന്ന് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
 


ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ശിക്ഷയിൽ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

തമിഴ്‌നാട്ടിലെ വെല്ലൂർ ജയിലിലാണ് നളിനി അടക്കം ആറു പേർ തടവിൽ കഴിയുന്നത്. നളിനിക്ക് നേരത്തെ വധശിക്ഷയാണ് വിധിച്ചതെങ്കിലും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാപ്പു നൽകിയതിനെ തുടർന്ന് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. മറ്റു പ്രതികളായ ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷയും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വിട്ടയയ്ക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചെങ്കിലും സുപ്രീംകോടതി ആ തീരുമാനം റദ്ദാക്കിയിരുന്നു.