പോലീസുകാരന്റെ മകന്‍ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; ബലാല്‍സംഗം നടന്നതായി വെളിപ്പെടുത്തല്
ന്യൂഡല്‍ഹി: മകന്‍ സഹപ്രവര്ത്തകയെ ക്രൂരമായി മര്ദ്ദിച്ചതിനെത്തുടര്ന്ന് പോലീസുകാരന് സസ്പെന്ഷന് കിട്ടിയ സംഭവത്തില് ബലാല്സംഗവും നടന്നതായി മൊഴി. ഓഫീസില് വെച്ച് ക്രൂരമായി മര്ദ്ദിക്കുന്നതിനു മുമ്പ് പ്രതിയായ രോഹിത് തന്നെ ബലാല്സംഗം ചെയ്തതായി പെണ്കുട്ടി വെളിപ്പെടുത്തി. ഇന്ത്യ ടുഡേയോടാണ് പെണ്കുട്ടിയുടെ വെളിപ്പെടുത്തല്‍.
വാഷ്‌റൂമില്‍ വെച്ച് ബലാല്‍സംഗം ചെയ്തതിനു ശേഷമാണ് ഓഫീസില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഡല്‍ഹി നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ അശോക് സിംഗ് തോമറിന്റെ മകനാണ് പ്രതിയായ രോഹിത്. മകന്‍ ഭീഷണിപ്പെടുത്തുന്ന വിവരം അറിയിച്ചപ്പോള്‍ അശോക് സിംഗും തന്നെ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.
രോഹിതുമായി കഴിഞ്ഞ 3 വര്‍ഷമായി ബന്ധമുണ്ട്. എന്നാല്‍ പിന്നീടാണ് അദ്ദേഹം വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്റെ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം കണ്ടത്. സെപ്റ്റംബര്‍ 2ന് ഉത്തം നഗറില്‍ എത്തണമെന്ന് പറഞ്ഞ് രോഹിത് തന്നെ വിളിക്കുകയായിരുന്നു. വരില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. അയാളുമായി സംസാരിച്ചപ്പോള്‍ എനിക്ക് പല കാര്യങ്ങളും മനസിലായി.
മറ്റൊരു പെണ്‍കുട്ടിയുമായി അയാള്‍ക്ക് ബന്ധമുണ്ടെന്ന് അയാളുടെ സുഹൃത്ത് അലി ഹസന്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ആരെയെങ്കിലും ഒരാളെ തിരഞ്ഞെടുക്കാമെന്നും രണ്ട് പേരുടേയും ജീവിതം ഇല്ലാതാക്കരുതെന്നും ഞാന്‍ അയാളോട് പറഞ്ഞു. എന്നാല്‍ ആദ്യം അയാള്‍ അതിനെയെല്ലാം എതിര്‍ത്തു. തുടര്‍ന്ന് ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ എന്നെ അയാള്‍ ശക്തിയായി അടിച്ചു.
ഓടിരക്ഷപ്പെടാനുള്ള ശക്തി അപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ വയറിന് ശക്തിയായി തൊഴിച്ചു. അലി ഹസന്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. അടിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കേട്ടില്ല. മര്‍ദ്ദനം നടക്കുന്നതിന് മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും അഭിമുഖത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കി.
മര്‍ദ്ദനത്തിന്റെ വീഡിയോ രോഹിത്തിന്റെ സുഹൃത്താണ് പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.