നിയന്ത്രണം വിട്ട കാര് കടയിലേക്ക് ഇടിച്ചുകയറി ഒരാള് മരിച്ചു; ഞെട്ടിപ്പിക്കുന്ന അപകട ദൃശ്യങ്ങള്‍ പുറത്ത്
പുനെ: നിയന്ത്രണം വിട്ട കാര് കടയിലേക്ക് ഇടിച്ചുകയറി ഒരാള് മരിച്ചു. ഓംപ്രകാശ് പണ്ഡിന്വാര് എന്നയാളാണ് മരിച്ചത്. പുനെയിലെ സാങ്വി ചൗക്കില് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില് കാര് യാത്രക്കാരന് ഉള്പ്പെടെ രണ്ട് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്ട്ട്.
സമീപത്തെ കടയിലെ സിസിടിവി ക്യാമറയില് പതിഞ്ഞ ദൃശ്യങ്ങള് എഎന്ഐ പുറത്തുവിട്ടിട്ടുണ്ട്. കാര് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില് കൂടുതല് അന്വേഷണം നടത്തിവരികയാണ്. റോഡിലൂടെ അമിത വേഗതയില് വന്ന കാര് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്ന ഓംപ്രകാശ് പണ്ഡിന്‍വാറിനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു.
വാഹനം ക്യാഷ്‌കൗണ്ടറില്‍ ഇടിച്ചു നിന്നതാണ് കൂടുതല്‍ അപകടം ഉണ്ടാവാതിരുന്നത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
#WATCH: A speeding car crashed into a mess at Famous Chowk in Pune’s Sangvi last afternoon. One killed, 3 injured. (Source: CCTV) #Maharashtra pic.twitter.com/95T6HATftK
— ANI (@ANI) May 1, 2018