ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകന് നേരെ റോബർട്ട് വാദ്രയുടെ കയ്യേറ്റശ്രമം

മാധ്യമപ്രവർത്തകന് നേരെ പ്രമുഖ വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയുടെ കയ്യേറ്റശ്രമം. ഹരിയാന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എഎൻഐ റിപ്പോർട്ടറുടെ ചോദ്യങ്ങളാണ് വാദ്രയിൽ പ്രകോപിതനാക്കിയത്. തുടർന്ന് വാദ്ര മാധ്യമപ്രവർത്തകനെ തള്ളികയും മൈക്ക് തട്ടി മാറ്റുകയും ചെയ്തു. തുടർന്ന് ക്യാമറ ഓഫാക്കാൻ ആവശ്യപ്പെട്ടു.
 
ന്യൂഡൽഹി:

വാദ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സംഭവം വിവാദമായതോടെ താൻ ഏതോ സ്വകാര്യ ഫോട്ടോഗ്രാഫറാണെന്ന് കരുതിയാണ് പ്രതികരിച്ചതെന്നും എഎൻഐ റിപ്പോർട്ടറാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വാദ്ര പറഞ്ഞു. സംഭവം വാർത്തയായതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് റോബർട്ട് വാദ്ര ഡി.എൽ.എഫ് കമ്പനിക്ക് വേണ്ടി പലിശയില്ലാതെ 65 കോടി രൂപ നേടിയെന്നാണ് കേസ്.