ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി; സംഭവം ഹരിയാനയില്‍

ഒമ്പതു വയസുള്ള പെണ്കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച നിലയില് കണ്ടെത്തി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. മൃതദേഹം ബാഗിലാക്കി അഴുക്കുചാലില് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി എഎന്ഐ റിപ്പോര്ട്ട് ചെയ്തു.
 

റോഹ്തക്: ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ്, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

കത്വ സംഭവത്തില്‍ ഇന്ന് വിചാരണ ആരംഭിച്ചു. ബിജെപിക്ക് ഭരണവും ഭരണ പങ്കാളിത്തവുമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ കുറ്റകൃത്യങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.