ദിവസം 17 രൂപ! കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരെ അപമാനിക്കലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് കര്ഷകരെ അപമാനിക്കലാണെന്ന് രാഹുല് ഗാന്ധി. അഞ്ചു വര്ഷം തുടര്ന്ന അയോഗ്യവും അഹങ്കാരപൂര്ണ്ണവുമായ ഭരണം കര്ഷകരുടെ ജീവിതം തകര്ക്കുകയായിരുന്നു. ദിവസവും 17 രൂപ വീതം നല്കാനുള്ള തീരുമാനം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല് ഗാന്ധി ട്വീറ്റ് ചെയ്തു.
ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ വീതം നല്‍കാന്‍ ലക്ഷ്യമിടുന്ന കിസാന്‍ സമ്മാന്‍ നിധിയനുസരിച്ച് ഒരു ദിവസം 17 രൂപയാണ് അവര്‍ക്ക് ലഭിക്കുക. ഇതിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മൂന്ന് ഗഡുക്കളായി 6000 രൂപ നല്‍കുമെന്നാണ് പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.
രണ്ട് ഹെക്ടറില്‍ കുറഞ്ഞ ഭൂമി സ്വന്തമായുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് ഈ പണം നല്‍കുന്നത്. എന്നാല്‍ ഒഡിഷയിലും തെലുങ്കാനയിലും ഇതിലും മികച്ച കാര്‍ഷിക പദ്ധതികള്‍ നിലവിലുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഒഡിഷയിലേ കൈല പദ്ധതിയില്‍ ഒരു കുടുംബത്തിന് 5 സീസണുകളില്‍ ആയി 25000 രൂപയാണ് നല്‍കി വരുന്നത്.