സഞ്ജീവ് ഭട്ടുമായി വക്കീലിന് കൂടിക്കാഴ്ച്ച നടത്താന്‍ അവസരം നല്‍കണമെന്ന് കോടതി; ഭട്ട് അജ്ഞാത കേന്ദ്രത്തില്‍

മുന് ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടുമായി വക്കീലിന് കൂടിക്കാഴ്ച്ച നടത്താന് അവസരം നല്കണമെന്ന് പലന്പൂര് കോടതി. ഭട്ടിന്റെ ഭാര്യ ശ്വേതയാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസമായി ഗുജറാത്ത് പോലീസ് കസ്റ്റഡിയില് കഴിയുന്ന ഭട്ടിനെ കാണാന് ആരെയും അനുവദിച്ചിരുന്നില്ല. കസ്റ്റഡിയില് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിരുന്നില്ല. ഇതേത്തുടര്ന്ന് ഭാര്യയാണ് കോടതിയെ സമീപിച്ചത്.
 

ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടുമായി വക്കീലിന് കൂടിക്കാഴ്ച്ച നടത്താന്‍ അവസരം നല്‍കണമെന്ന് പലന്‍പൂര്‍ കോടതി. ഭട്ടിന്റെ ഭാര്യ ശ്വേതയാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസമായി ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഭട്ടിനെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭാര്യയാണ് കോടതിയെ സമീപിച്ചത്.

1998ല്‍ വ്യാജ മയക്കുമരുന്ന് കേസില്‍ ഒരാളെ കുടുക്കിയെന്ന് ആരോപിച്ച് 16 ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ഗുജറാത്ത് സി.ഐ.ഡി വിഭാഗം കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. എന്നാല്‍ അറസ്റ്റിന് ശേഷം ഭട്ടുമായി ബന്ധപ്പെട്ട യാതൊരുവിവരങ്ങളും പുറത്തുവിടാനോ അഭിഭാഷകരെ കാണാനോ അനുവദിച്ചിരുന്നില്ല.

ഭട്ടിന് നിയമപരമായ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ‘ എവിടെയാണ് സഞ്ജീവ് ഭട്ട്’ എന്ന ഹാഷ് ടാഗില്‍ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. ഇതിന് പിന്നാലെയാണ് കോടതി വിധി. 22 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ സഞ്ജീവിനെ ക്രിമിനല്‍ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നും തന്നെയില്ലെന്ന് ശ്വേത വ്യക്തമാക്കുന്നു.

”സഞ്ജീവ് ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പിന്തുടരുന്ന ആയിരക്കണക്കിനാളുകളുണ്ട്. സത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് അവര്‍ക്കറിയാം. ഞങ്ങള്‍ സഞ്ജീവിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരും. ആര്‍ക്കു മുമ്പിലും നട്ടെല്ല് വളയ്ക്കാതെ നീതിക്കു വേണ്ടി അദ്ദേഹം നടത്തിവന്നിരുന്ന പോരാട്ടം തുടരും.” -ശ്വേത ഭട്ട് പറഞ്ഞു.

This is Shweta Sanjiv Bhatt,Today is the 16th night Sanjiv won’t be spending with his family, at home. After getting a…

Posted by Sanjiv Bhatt on Thursday, September 20, 2018