മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല് കുറ്റമാക്കിയ കേന്ദ്ര നടപടിയില് നോട്ടീസ് അയച്ച് സുപ്രീം കോടതി. മുത്തലാഖ് നിയമത്തിനെതിരെ ലഭിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ നിലപാട് അറിയിക്കാനാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് നിയമ സാധുതയില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അത് ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017ലെ സൈറ ബാനു കേസില്‍ മുത്തലാഖിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിട്ടുണ്ട്.
അതിനാല്‍ ഇത് ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് സമസ്തയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയില്‍ പറഞ്ഞു. നിയമം പരിശോധിക്കണമെന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ജംഇയ്യത്ത് ഉലമെ ഹിന്ദ് എന്ന സംഘടനയും മുത്തലാഖ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട.