അശ്ലീല വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒളിവില്‍

അശ്ലീല വീഡിയോ കാണിച്ച് വിദ്യാര്ത്ഥിയെ പീഡിപ്പിച്ച സംഭവത്തില് വൈദികനായ സ്കൂള് പ്രിന്സിപ്പലിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. പ്രിന്സിപ്പലും സ്കൂളിലെ കൗണ്സലറും ഒളിവിലാണ്. ഇവര്ക്കായി ഊര്ജിതമായ അന്വേഷണ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഒന്നിലധികം കുട്ടികളെ പ്രിന്സിപ്പല് ലൈംഗികമായി ഉപദ്രവിച്ചതായി സൂചനകള് ലഭിച്ചിട്ടുണ്ട്.
 

പൂനെ: അശ്ലീല വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പലും സ്‌കൂളിലെ കൗണ്‍സലറും ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഒന്നിലധികം കുട്ടികളെ പ്രിന്‍സിപ്പല്‍ ലൈംഗികമായി ഉപദ്രവിച്ചതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് മാസം 12-ാം തീയതിയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയായ 14കാരനെ റെസ്റ്റ് റൂമിലേക്ക് വിളിച്ചു വരുത്തി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനം എത്ര നാള്‍ തുടര്‍ന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വേനലവധിക്ക് ശേഷം സ്‌കൂളിലേക്ക് തിരികെ പോകാന്‍ 14കാരന്‍ വിസമ്മതിച്ചതോടെ മാതാപിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്താവുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ കൗണ്‍സലര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.