സെക്‌സി ദുര്‍ഗ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

സെക്സി ദുര്ഗ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില് പ്രദര്ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. ഇന്ത്യന് പനോരമ വിഭാഗത്തില് നിന്ന് ചിത്രം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. സംവിധായകന് സനല്കുമാര് ശശിധരന് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്.
 

കൊച്ചി: സെക്‌സി ദുര്‍ഗ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ചിത്രം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

സര്‍ട്ടിഫിക്കേഷനില്‍ പോലും എതിര്‍പ്പുകള്‍ നേരിട്ട ചിത്രം എസ്. ദുര്‍ഗ എന്ന പേരിലാണ് പനോരമയില്‍ എത്തിയത്. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് ചിത്രം പുറത്തായത്. മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കപ്പെട്ടിരുന്നു. തങ്ങള്‍ തെരഞ്ഞെടുത്ത ചിത്രം മന്ത്രാലയത്തിന്റെ ഇടപെടലില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജയ് ഘോഷും അംഗമായ അപൂര്‍വ അസ്രാണിയും രാജിവെച്ചു.

ജൂറി അംഗങ്ങളായ സത്രുപ സന്യാല്‍, സുരേഷ് ഹെബ്ലിക്കര്‍, ഗോപി ദേശായി, സച്ചിന്‍ ചാത്തെ, രുചി നരൈന്‍, ഹരി വിശ്വനാഥ് എന്നിവര്‍ ചിത്രങ്ങള്‍ ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതിയിരുന്നു.