ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം

കാശ്മീരില് രാഷ്ട്രീയ പ്രവര്ത്തകയായ ജെഎന്യു സ്റ്റുഡന്റ്സ് യൂണിയന് മുന് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്.
 

ന്യൂഡല്‍ഹി: കാശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തകയായ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. ഡല്‍ഹി പോലീസാണ് ഷെഹ്ലക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ നല്‍കിയ പരാതിയിലാണ് നടപടി.

ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കാശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. കാശ്മീരില്‍ സൈന്യം നടത്തിയ പരിശോധനകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുന്ന 124 എ, ഭാഷ, മതം, ജന്മസ്ഥലം, വംശം എന്നിവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയെന്ന് ആരോപിച്ച് 153 എ എന്നീ വകുപ്പുകളാണ് ഷെഹ്ലക്കെതിരെ ചുമത്തിയിരിക്കുന്നത്.