ആത്മഹത്യാശ്രമം ഇനി മുതൽ കുറ്റമല്ല

കുറ്റകൃത്യങ്ങളിൽ നിന്ന് ആത്മഹത്യാശ്രമത്തെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ആത്മഹത്യാ ശ്രമത്തിന്റെ പേരിൽ കേസെടുക്കുന്ന ഐപിസി 309 ാം വകുപ്പ് നീക്കം ചെയ്യും. കേന്ദ്ര ആഭ്യന്തരവകുപ്പാണ് ഉത്തരവിറക്കിയത്.
 

 

ന്യൂഡൽഹി: കുറ്റകൃത്യങ്ങളിൽ നിന്ന് ആത്മഹത്യാശ്രമത്തെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ആത്മഹത്യാ ശ്രമത്തിന്റെ പേരിൽ കേസെടുക്കുന്ന ഐപിസി 309 ാം വകുപ്പ് നീക്കം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ദേശീയ നിയമ കമ്മീഷന്റെ ശുപാർശ പ്രകാരമാണിത്. ഇതിന് 18 സംസ്ഥാനങ്ങളുടേയും പിന്തുണയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

നിയമ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തീരുമാനത്തെ അംഗീകരിച്ചും എതിർത്തും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.