മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി നീക്കി

മഹാരാഷ്ട്രയില് ഡാന്സ് ബാറുകള്ക്ക് സംസ്ഥാന സര്ക്കാര് ഏര്പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള് റദ്ദാക്കി സുപ്രീം കോടതി. വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ഒരു കിലോമീറ്റര് ചുറ്റളവില് ഡാന്സ് ബാറുകള് പാടില്ലെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. ഈ വ്യവസ്ഥ കോടതി റദ്ദാക്കി. വിഷയത്തില് സര്ക്കാര് തീരുമാനമെടുക്കണം.
 

മുംബൈ: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ റദ്ദാക്കി സുപ്രീം കോടതി. വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ പാടില്ലെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. ഈ വ്യവസ്ഥ കോടതി റദ്ദാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം.

മദ്യവും നൃത്തവും ഒരുമിച്ചു പോകുന്നതില്‍ തകരാറില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഡാന്‍ഡ് ബാറുകളില്‍ നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ്പ് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ക്കുമേല്‍ നോട്ടുകള്‍ ചൊരിയാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. 2016ലാണ് ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഈ നിയമം നൃത്തപ്രകടനം നടക്കുന്നയിടങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നത് വിലക്കിയിരുന്നു. ബാറുകള്‍ രാത്രി 11.30ന് അടക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ഡാന്‍സ് ബാര്‍ ഉടമകള്‍ക്ക് കടുത്ത പിഴയും നിയമം നിര്‍ദേശിച്ചിരുന്നു.