25 വര്‍ഷം തികച്ച തൊഴിലാളികള്‍ക്ക് വജ്ര വ്യാപാരി നല്‍കിയത് ഒരു കോടി രൂപയുടെ ബെന്‍സ്

വര്ഷങ്ങളോളം ജോലി ചെയ്യുന്ന വിശ്വസ്തരായവര്ക്ക് മുതലാളിമാര് സമ്മാനങ്ങള് നല്കുന്നത് സാധാരണമാണ്. എന്നാല് അത് ഒരു കോടി രൂപയുടെ ബെന്സാണെങ്കിലോ! ഗുജറാത്തിലെ വജ്ര വ്യാപാരിയായ സവ്ജി ധൊലാക്കിയ തന്റെ സ്ഥാപനത്തില് ഇരുപത്തിയഞ്ച് വര്ഷം പൂര്ത്തിയാക്കിയ തൊഴിലാളികള്ക്ക് നല്കിയത് അത്തരമൊരു സമ്മാനമാണ്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്സ് ജി.എല്.എസ് എസ്.യു.വിയാണ് മൂന്ന് ജീവനക്കാര്ക്ക് ഇദ്ദേഹം സമ്മാനമായി നല്കിയത്.
 

സൂറത്ത്: വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന വിശ്വസ്തരായവര്‍ക്ക് മുതലാളിമാര്‍ സമ്മാനങ്ങള്‍ നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ അത് ഒരു കോടി രൂപയുടെ ബെന്‍സാണെങ്കിലോ! ഗുജറാത്തിലെ വജ്ര വ്യാപാരിയായ സവ്ജി ധൊലാക്കിയ തന്റെ സ്ഥാപനത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് നല്‍കിയത് അത്തരമൊരു സമ്മാനമാണ്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് മൂന്ന് ജീവനക്കാര്‍ക്ക് ഇദ്ദേഹം സമ്മാനമായി നല്‍കിയത്.

സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്. തന്റെ സമ്മാനത്തിന് അര്‍ഹരായിരിക്കുന്ന ജീവനക്കാര്‍ എല്ലാവരും അവരുടെ കൗമാര പ്രായത്തിലാണ് കമ്പനിയിലെത്തിയത്. ഇന്നവര്‍ തന്റെ കമ്പനിയിലെ ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നും ധൊലാക്കിയ ചടങ്ങിനിടെ പറഞ്ഞു. ജീവനക്കാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി മുന്‍പും വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ധൊലാക്കിയ. കഴിഞ്ഞ് വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്സണ്‍ റെഡിഗോ കാറുകള്‍ വിതരണം ചെയ്തിരുന്നു. ഇവ കൂടാതെ വിവിധ ഘട്ടങ്ങളിലായി 1260 കാറുകളും 400 ഫ്ളാറ്റുകളും ജീവനക്കാര്‍ക്ക് നല്‍കിയും ധൊലാക്കിയ താരമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ഇദ്ദേഹം ബോണസായി നല്‍കിയത്. രാജ്യത്തെ തന്നെ വലിയ വജ്ര വ്യാപാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് ധൊലാക്കിയ. വര്‍ഷത്തില്‍ 6000 കോടി രൂപയാണ് അദ്ദേഹത്തിന്റെ കമ്പനി വരുമാനം. അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തിലാണ് ഇദ്ദേഹം ജനിക്കുന്നത്. 1977ല്‍ സൂറത്തിലെത്തിയ ശേഷം കഠിനാദ്ധ്വാനത്തിലൂടെയാണ് വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്.