കള്ളപ്പണം: ഇന്ത്യക്കാരോട് അക്കൗണ്ട് പിൻവലിക്കണമെന്ന് സ്വിസ് ബാങ്ക്

ള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് അക്കൗണ്ടുകൾ പിൻവലിക്കാൻ സ്വിസ് ബാങ്കുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഡിസംബർ 31-നുള്ളിൽ അക്കൗണ്ടുകൾ പിൻവലിക്കണമെന്ന് നാല് ഇന്ത്യക്കാരോട് സ്വിസ് ബാങ്കുകൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൂന്ന് പേർ മുംബൈ സ്വദേശികളും ഒരാൾ ഡൽഹി സ്വദേശിയുമാണ്. ആഴ്ച്ചകൾക്ക് മുൻപാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കിന്റെ റിലേഷൻഷിപ്പ് മനേജർമാർ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടത്.
 


മുംബൈ:
കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് അക്കൗണ്ടുകൾ പിൻവലിക്കാൻ സ്വിസ് ബാങ്കുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഡിസംബർ 31-നുള്ളിൽ അക്കൗണ്ടുകൾ പിൻവലിക്കണമെന്ന് നാല് ഇന്ത്യക്കാരോട് സ്വിസ് ബാങ്കുകൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൂന്ന് പേർ മുംബൈ സ്വദേശികളും ഒരാൾ ഡൽഹി സ്വദേശിയുമാണ്. ആഴ്ച്ചകൾക്ക് മുൻപാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കിന്റെ റിലേഷൻഷിപ്പ് മനേജർമാർ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടത്.

ഇതിൽ ഒരാളോട് ഒക്ടോബർ 30-ന് മുൻപ് അക്കൗണ്ട് പിൻവലിക്കണമെന്നും മറ്റൊരാളോട് പണത്തിന് ടാക്‌സ് അടച്ചിട്ടുണ്ടെന്നതിന് തെളിവ് നൽകാനും ബാങ്ക് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. നാല് പേരും ബാങ്കിൽ നിക്ഷേപം തുടങ്ങിയിട്ട് പത്തു വർഷത്തിന് മുകളിലായെന്നും ഇക്‌ണോമിക്‌സ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സ്വിസ് ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുള്ള 50 ഇന്ത്യാക്കാരുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യ സ്വിറ്റ്‌സർലന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.