നിറത്തിന്റെ പേരില്‍ കളിയാക്കി; ഒരു കുടുംബത്തിലെ 5 പേരെ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു

നിറത്തിന്റെ പേരില് കളിയാക്കിയതിന് ഒരു കുടുംബത്തിലെ 5 പേരെ യുവതി ഭക്ഷണത്തില് വിഷം കലര്ത്തി കൊന്നു. ജ്യോതി സര്വേസ് എന്ന 28കാരിയാണ് തന്നെ കളിയാക്കിയവരോട് ഇങ്ങനെ പ്രതികാരം ചെയ്തത്. ഗൃഹപ്രവേശച്ചടങ്ങിനിടെയാണ് ഇവര് ഭക്ഷണത്തില് വിഷം കലര്ത്തിയത്. ഇവരെ റിയാഗഡ് പോലീസ് അറസ്റ്റ് ചെയ്തു.
 

മുംബൈ: നിറത്തിന്റെ പേരില്‍ കളിയാക്കിയതിന് ഒരു കുടുംബത്തിലെ 5 പേരെ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു. ജ്യോതി സര്‍വേസ് എന്ന 28കാരിയാണ് തന്നെ കളിയാക്കിയവരോട് ഇങ്ങനെ പ്രതികാരം ചെയ്തത്. ഗൃഹപ്രവേശച്ചടങ്ങിനിടെയാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഇവരെ റിയാഗഡ് പോലീസ് അറസ്റ്റ് ചെയ്തു.

സുഭാഷ് മാനേയെന്ന ആളുടെ ഗഹപ്രവേശച്ചടങ്ങിന്റെ സല്‍ക്കാരത്തിനായി തയ്യാറാക്കിയ ദാലിലാണ് ജ്യോതി വിഷം കലര്‍ത്തിയത്. നാല് കുട്ടികളും ഒരു 53കാരനുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ജ്യോതിയുടെ ബന്ധുക്കളാണ്.

ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ഇവര്‍ക്ക് കറുത്ത നിറമാണെന്ന് പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നത്. ഇവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ അറിയില്ലെന്നും പരിഹസിക്കാറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.