ഇന്ധനവില കുറച്ചപ്പോള്‍ ലാഭം കിട്ടിയ 9 പൈസ ദുരിതാശ്വാസനിധിക്ക്; തെലങ്കാനയില്‍ വ്യത്യസ്തമായ പ്രതിഷേധം

ഇന്ധനവില 9 പൈസ കുറച്ച സര്ക്കാരിനെതിരെ തെലങ്കാനയില് വ്യത്യസ്തമായ പ്രതിഷേധം. ഇന്ധനവില കുറച്ചതിലൂടെ ലഭിച്ച 9 പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് സിര്സില സ്വദേശിയായ വി. ചന്ദ്രയ്യ പ്രതിഷേധിച്ചത്. ഈ തുക എഴുതിയ ചെക്ക് ജില്ലാ കളക്ടര് പങ്കെടുത്ത ചടങ്ങില്വച്ച് ഇയാള് അധികൃതര്ക്ക് കൈമാറുകയും ചെയ്തു.
 

ഹൈദരാബാദ്: ഇന്ധനവില 9 പൈസ കുറച്ച സര്‍ക്കാരിനെതിരെ തെലങ്കാനയില്‍ വ്യത്യസ്തമായ പ്രതിഷേധം. ഇന്ധനവില കുറച്ചതിലൂടെ ലഭിച്ച 9 പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് സിര്‍സില സ്വദേശിയായ വി. ചന്ദ്രയ്യ പ്രതിഷേധിച്ചത്. ഈ തുക എഴുതിയ ചെക്ക് ജില്ലാ കളക്ടര്‍ പങ്കെടുത്ത ചടങ്ങില്‍വച്ച് ഇയാള്‍ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.

‘നിങ്ങള്‍ പെട്രോളിന് ഒമ്പതുപൈസ കുറച്ചു. പെട്രോള്‍ വില കുറഞ്ഞതില്‍നിന്ന് എനിക്ക് കിട്ടിയ ലാഭം ഞാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. എന്റെ സംഭാവന നല്ലകാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു’- ചന്ദ്രയ്യയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇന്ധനവില 1 പൈസ കുറച്ചതിനെ പരിഹസിച്ച് നേരത്തെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ചന്ദ്രയ്യയുടെ പ്രതിഷേധം. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.