ട്രെയിനില്‍ വെച്ച് യുവതിയെ സൈനികന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; രക്ഷപ്പെടാനായി യുവതി ബാത്ത്‌റൂമിലൊളിച്ചു

തീവണ്ടി യാത്രക്കിടെ സൈനികന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചതായി പരാതി. സൈനികന്റെ അതിക്രമത്തില് നിന്ന് രക്ഷപ്പെടാന് യുവതി ട്രെയിനിലെ ബാത്റൂമില് കയറി ഒളിക്കുകയായിരുന്നുവെന്ന് യുവതി പോലീസില് നല്കിയ പരാതിയില് പറയുന്നു. സൈനികനെ ഡല്ഹി റെയില്വേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
 

ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കിടെ സൈനികന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സൈനികന്റെ അതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനിലെ ബാത്‌റൂമില്‍ കയറി ഒളിക്കുകയായിരുന്നുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സൈനികനെ ഡല്‍ഹി റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്സ്പ്രസിലാണ് സംഭവം. കോട്ടയില്‍ നിന്നും ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനിലേക്കു പോകുകയായിരുന്ന സൈനികനാണ് യുവതിയെ അക്രമിക്കാന്‍ ശ്രമിച്ചത്. സുഹൃത്തുക്കളുമായി ഇയാള്‍ ട്രെയിനില്‍ വെച്ച് മദ്യപിച്ചെന്നും തുടര്‍ന്ന് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

ഡല്‍ഹിയിലെത്തിയ ഉടന്‍ യുവതി പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സൈനികനെതിരെ ലൈംഗിക അതിക്രമത്തിനും കേസെടുക്കും. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.