ബിജെപി എംഎല്‍എ ഉന്നാവ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് സിബിഐ
ലക്‌നൗ: ഉന്നാവ് പെണ്കുട്ടിയെ ബിജെപി എംഎല്എ ബലാല്സംഗം ചെയ്തുവെന്ന് സിബിഐ. സംഭവത്തില് എംഎല്എ കുല്ദീപ് സിങ് സെന്ഗറിനെതിരായുള്ള ബലാല്സംഗക്കേസ് നിലനില്ക്കുമെന്ന് സിബിഐ വിലയിരുത്തി. കഴിഞ്ഞ വര്ഷം ജൂണ് നാലിനാണ് പതിനേഴുകാരിയെ എംഎല്എ പീഡിപ്പിച്ചത്. സെന്ഗറിന്റെ വനിതാ സഹായി ശശി സിങ് ഈ സമയത്ത് മുറിക്ക് പുറത്ത് കാവല് നില്ക്കുകയായിരുന്നുവെന്നും കണ്ടെത്തി.
കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പരാതി ലഭിച്ചിട്ടും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുന്നത് വൈകിപ്പിക്കുകയും വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തുവെന്നും സിബിഐ വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് സിബിഐ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.