മകളെ ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നു; അച്ഛനും മകനും പിടിയില്‍

മാസങ്ങളായി മകളെ ശല്യം ചെയ്ത ആര്എസ്എസ് പ്രവര്ത്തകനെ പിതാവും ആണ്മക്കളും ചേര്ന്ന് കൊലപ്പെടുത്തി.
 

മുസഫര്‍നഗര്‍: മാസങ്ങളായി മകളെ ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ പിതാവും ആണ്‍മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജ് എന്നയാളാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കവാര്‍പാലിനെയും ഒരു സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കവാര്‍പാലും മക്കളായ മോനു, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. കര്‍വാര ഗ്രാമത്തില്‍ നിന്ന് പങ്കജിന്റെ മൃതദേഹം കണ്ടെത്തി.

കവാര്‍പാല്‍ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. മൂന്നാമത്തെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പങ്കജ് തന്റെ മകളെ മാസങ്ങളായി ശല്യം ചെയ്യുകയായിരുന്നുവെന്നാണ് കവാര്‍ പാല്‍ പോലീസിനെ അറിയിച്ചത്.