വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നു

കോടിക്കണക്കിന് രൂപ രാജ്യത്തെ വിവിധ ബാങ്കുകളില് നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള് വിജയം കാണുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. നിലവില് ബ്രിട്ടനില് അഭയം പ്രാപിച്ചിരിക്കുകയാണ് മല്യ. തിരിച്ചെത്താന് തയാറെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്.
 

ന്യുഡല്‍ഹി: കോടിക്കണക്കിന് രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് മല്യ. തിരിച്ചെത്താന്‍ തയാറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടരാമെന്ന് ബ്രിട്ടിഷ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വാദികളുടെ കോടതി ചെലവും മല്യ വഹിക്കണമെന്ന് യുകെ കോടതി വിധിയില്‍ വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായ സാഹചര്യത്തിലാണ് മല്യ യുകെ വിടാന്‍ ആലോചിക്കുന്നതെന്നാണ് സൂചന. നേരത്തെ സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഇതോടെ മല്യ നിയമപോരാട്ടങ്ങള്‍ക്കായി രാജ്യത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുള്ള മുഴുവന്‍ തുകയും ഈടാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. ഇയാളുടെ ലോകത്തെമ്പാടുമുള്ള മുഴുവന്‍ സ്വത്തുക്കളും കണ്ട്‌കെട്ടുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. 9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ശേഷമാണ് മല്യ നാടുവിടുന്നത്.