മോദിയുടെ വിശിഷ്ടാതിഥി ആരാണ്? സസ്‌പെന്‍സ് പുറത്ത്

മോദിയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെ തിരയുകയായിരുന്നു കുറച്ച് നേരമായി സോഷ്യല് മീഡിയ.
 

ന്യൂഡല്‍ഹി: മോദിയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെ തിരയുകയായിരുന്നു കുറച്ച് നേരമായി സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഇന്ന് പാര്‍ലമെന്റിലെ ഓഫീസിലെത്തിയ വിശിഷ്ടാതിഥി എന്ന് മാത്രമായിരുന്നു മോദി വെളിപ്പെടുത്തിയത്. എന്നാല്‍ കുഞ്ഞ് ബിജെപി എംപി സത്യനാരായണ്‍ ജാതിയയുടേതാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞിനും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും സത്യനാരായണ്‍ ജാതിയക്കും ഒപ്പം പ്രധാനമന്ത്രി ഇരിക്കുന്നതിന്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. കുഞ്ഞിനൊപ്പമുള്ള രണ്ട് ചിത്രങ്ങളായിരുന്നു മോദി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആദ്യം പുറത്തു വിട്ടത്.