പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ജനപ്രതിനിധികളുടെ നാവരിയും; ഭീഷണിയുമായി എസ്.ഐ

പോലീസിന്റെ മനോവീര്യം തകര്ക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് എസ്.ഐയുടെ ഭീഷണി. ആന്ധ്രാ പ്രദേശിലെ ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്സ്പെക്ടറായ മാധവ് ആണ് വാര്ത്താ സമ്മേളനത്തില് ഇക്കാര്യം പറഞ്ഞത്. നേരത്തെ ടി.ഡി.പി എംപി ജെ.സി ദിവാകര് റെഡ്ഡി പോലീസിനെതിരെ രൂക്ഷ വിമര്ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐയുടെ വാര്ത്താ സമ്മേളനം. ഭീഷണി വിവാദമായതോടെ എസ്.ഐയോട് സര്ക്കാര് വിശദീകരണം ആവശ്യപ്പെട്ടേക്കും.
 

അമരാവതി: പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് എസ്.ഐയുടെ ഭീഷണി. ആന്ധ്രാ പ്രദേശിലെ ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്‍സ്പെക്ടറായ മാധവ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ടി.ഡി.പി എംപി ജെ.സി ദിവാകര്‍ റെഡ്ഡി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐയുടെ വാര്‍ത്താ സമ്മേളനം. ഭീഷണി വിവാദമായതോടെ എസ്.ഐയോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടേക്കും.

‘ഞങ്ങള്‍ ഏറെ നാള്‍ സംയമനം പാലിച്ചു. മേലില്‍ ആരെങ്കിലും പോലീസിനെതിരായി അതിരു കടന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ സഹിക്കില്ല. ഞങ്ങളവരുടെ നാവുകള്‍ അരിയും. സൂക്ഷിച്ചോ.’ എന്നായിരുന്നു ഇന്‍സ്പെക്ടര്‍ മാധവിന്റെ പ്രസ്താവന. അതേസമയം തന്റെ നാവ് അരിയാന്‍ മാധവിനെ വെല്ലുവിളിക്കുന്നതായി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി പ്രതികരിച്ചു.

ജില്ലയിലെ തടിപത്രിക്ക് സമീപമുള്ള ഗ്രാമത്തില്‍ നടന്ന ലഹളയുടെ പശ്ചാത്തലത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് റെഡ്ഡി രംഗത്ത് വന്നതാണ് മാധവിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയ നേതാക്കന്‍മാരും എം.എല്‍.എമാരും എം.പിമാരും നടത്തുന്ന പ്രസ്താവനകള്‍ വീട്ടുകാരുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പോലീസുകാരെന്ന് മാധവ് പറഞ്ഞു.