വിശന്നപ്പോള്‍ മുലപ്പാലിനായി കരഞ്ഞു; പ്രകോപിതയായ അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

വിശന്നു കരഞ്ഞ ഒരു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ ദര് ഗ്രാമത്തിലാണ് യുവതി തന്റെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി കരഞ്ഞു ശല്യമുണ്ടാക്കിയതാണ് ദാരുണ കൊലപാതകത്തിന് പ്രേരണയായതെന്ന് യുവതി പൊലീസിനോട് പറഞ്ഞതായിട്ടാണ് റിപ്പോര്ട്ടുകള്.
 

ഭോപാല്‍: വിശന്നു കരഞ്ഞ ഒരു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് യുവതി തന്റെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി കരഞ്ഞു ശല്യമുണ്ടാക്കിയതാണ് ദാരുണ കൊലപാതകത്തിന് പ്രേരണയായതെന്ന് യുവതി പൊലീസിനോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടി മുലപ്പാലിനായി കുറേ നേരം കരഞ്ഞെന്നും തുടര്‍ന്ന് ശല്യം സഹിക്ക വയ്യാതെ വീട്ടിലുണ്ടായിരുന്ന അരിവാള്‍ ഉപയോഗിച്ച് യുവതി കുട്ടിയെ വകവരുത്തുകയായിരുന്നു. കുറേ നേരം കരഞ്ഞ് ബഹളം വെച്ചിരുന്ന കുട്ടി പെട്ടന്ന് മിണ്ടാതെയായെന്നും തുടര്‍ന്ന് യുവതി ധൃതിയില്‍ പുറത്തേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് അയല്‍വാസികള്‍ പറയുന്നു. പുറത്ത് പോകുന്ന സമയത്ത് കുഞ്ഞ് കൈയ്യില്‍ കാണാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍വീട്ടുകാര്‍ യുവതിയുടെ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധു വീട്ടിലെത്തി വാതില്‍ തുറന്നു നോക്കുന്ന സമയത്താണ് കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. പൊലീസെത്തി അന്വേഷണത്തിനൊടുവിലാണ് കൃത്വം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്യുന്നത്.