കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന് രണ്ട് മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്. ചെന്നൈ കുന്ഡ്രത്തൂര് സ്വദേശിയായ അഭിരാമിയാണ് പോലീസ് പിടിയിലായത്. കേരളത്തിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ നാഗര് കോവിലില് വെച്ചാണ് പോലീസ് അഭിരാമിയെ പിടികൂടുന്നത്. ഇവരുടെ കാമുകനായ സുന്ദരം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില് പോലീസ് നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാന് സഹായിച്ചത്.
 

ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ചെന്നൈ കുന്‍ഡ്രത്തൂര്‍ സ്വദേശിയായ അഭിരാമിയാണ് പോലീസ് പിടിയിലായത്. കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാഗര്‍ കോവിലില്‍ വെച്ചാണ് പോലീസ് അഭിരാമിയെ പിടികൂടുന്നത്. ഇവരുടെ കാമുകനായ സുന്ദരം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തി കാമുകനൊപ്പം പോകാനായിരുന്നു അഭിരാമിയുടെ പദ്ധതി. കൊലപാതകം നടത്താന്‍ തെരഞ്ഞെടുത്ത ദിവസം ഭര്‍ത്താവ് വിജയ് വീട്ടിലെത്താതിരുന്നതോടെ രക്ഷപ്പെടുകയായിരുന്നു. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്ത് കൊന്നശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട അഭിരാമി നാഗര്‍കോവിലിലേക്ക് കടക്കുകയായിരുന്നു.

പ്രണയ വിവാഹിതരായ വിജയിയും അഭിരാമിയും സമീപകാലത്ത് സന്തോഷ പൂര്‍ണമായ ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സുന്ദരവുമായി അഭിരാമിക്ക് അടുപ്പമുണ്ടായിരുന്നു. സുന്ദരത്തോടപ്പം ഒരിക്കല്‍ അഭിരാമി ഇറങ്ങിപ്പോയെങ്കിലും വിജയി തിരികെ വിളിച്ചുകൊണ്ടു വന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അഭിരാമി മൊഴി നല്‍കിയിട്ടുണ്ട്.