കര്‍ഷകരുടെ ആവശ്യങ്ങളില്‍ മിക്കവയും അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ഡല്ഹിയിലേക്ക് കര്ഷകര് നടത്തിയ പ്രക്ഷോഭത്തില് ഉന്നയിച്ച ആവശ്യങ്ങളില് മിക്കവയും അംഗീകരിച്ചതായി കേന്ദ്രസര്ക്കാര്. കര്ഷക പ്രതിനിധികളുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചര്ച്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. എന്നാല് കേന്ദ്രത്തിന്റെ ഉറപ്പ് അംഗീകരിക്കുന്നില്ലെന്നും പ്രക്ഷോഭം തുടരുമെന്നും കര്ഷകര് അറിയിച്ചു
 

ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മിക്കവയും അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക പ്രതിനിധികളുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിന്റെ ഉറപ്പ് അംഗീകരിക്കുന്നില്ലെന്നും പ്രക്ഷോഭം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നായിരുന്നു കിസാന്‍ ക്രാന്തി യാത്ര എന്ന പ്രക്ഷോഭത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ നീക്കം ചെയ്തതോടെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

30,000ത്തോളം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്. കിസാന്‍ ഘട്ടില്‍ മാര്‍ച്ച് അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ തന്നെ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. 60 വയസിനു മേല്‍ പ്രായമുള്ള കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും.