ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക സംഘാംഗം എന്‍ഐഎയുടെ പുതിയ തലവന്‍

2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തില് അംഗമായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന് എന്ഐഎ തലപ്പത്തേക്ക്. മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വൈ.സി.മോഡിയാണ് എന്ഐഎ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. തീവ്രവാദവും അതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ഏജന്സിയാണ് എന്ഐഎ.
 

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ അംഗമായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്‍ഐഎ തലപ്പത്തേക്ക്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വൈ.സി.മോഡിയാണ് എന്‍ഐഎ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. തീവ്രവാദവും അതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ഏജന്‍സിയാണ് എന്‍ഐഎ.

മോഡിയെ എന്‍ഐഎ ഡയറക്ടര്‍ ജനറലായി നിയമിച്ചുകൊണ്ടുള്ള പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ശരിവച്ചു. 2021 മെയ് 31 വരെ മോഡി ഈ സ്ഥാനത്ത് തുടരും. മോഡിയെ എന്‍ഐഎയില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി അടിയന്തരമായി നിയമിക്കാനുള്ള ഉത്തരവും എസിസി അംഗീകരിച്ചിട്ടുണ്ട്.

1984 ബാച്ചിലെ ആസാം-മേഘാലയ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ മോഡി നിലവില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ്. എന്‍ഐഎ മേധാവിയായ ശരദ്കുമാര്‍ ഒക്ടോബര്‍ 30ന് വിരമിച്ചതിനു ശേഷം മോഡി സ്ഥാനമേറ്റെടുക്കും. 2013ല്‍ ഡയറക്ടര്‍ ജനറലായ ശരദ്കുമാറിന് രണ്ട് തവണ കാലാവധി നീട്ടി നല്‍കിയിരുന്നു. പത്താന്‍കോട്ട് ആക്രമണമുള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിനല്‍കിയത്.

മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ രജനികാന്ത് മിശ്രയെ സശസ്ത്ര സീമാ ബല്‍ ഡയറക്ടര്‍ ജനറലായും നിയമിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിഎസ്എഫില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ് മിശ്ര.