യെദിയൂരപ്പ ഗവര്‍ണ്ണറെ കണ്ടു; ഒരാഴ്ച സമയമനുവദിച്ചെന്ന് അവകാശവാദം

സര്ക്കാര് രൂപീകരിക്കാനുള്ള അവകാശവാദവുമായി ബി.എസ്.യെദിയൂരപ്പ ഗവര്ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില് സര്ക്കാര് രൂപീകരിക്കാന് അവകാശമുന്നയിച്ചെന്ന് സന്ദര്ശന ശേഷം യെദിയൂരപ്പ അറിയിച്ചു. ഗവര്ണര് സര്ക്കാര് രൂപീകരണത്തിനായി ഒരാഴ്ച സമയം അനുവദിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
 

ബംഗുളുരു: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബി.എസ്.യെദിയൂരപ്പ ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചെന്ന് സന്ദര്‍ശന ശേഷം യെദിയൂരപ്പ അറിയിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഒരാഴ്ച സമയം അനുവദിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

അതേ സമയം സഖ്യകക്ഷി ഭരണത്തിന് അവകാശമുന്നയിക്കാനുള്ള കൂടിക്കാഴ്ചയ്ക്ക് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഗവര്‍ണറെ സന്ദര്‍ശിക്കുകയാണ്.