കേജരിവാളിന് ‘ഇസഡ്’ കാറ്റഗറി സുരക്ഷ

ഡൽഹി നിയമസഭയിലെ വിജയത്തിന് ശേഷം ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ. ഡൽഹി പോലീസാണ് സുരക്ഷ വാഗ്ദാനം ചെയ്തത്. തോക്കുകളേന്തിയ 12 കമാൻഡോകൾ മുഴുവൻ സമയവും കേജരിവാളിനൊപ്പമുണ്ടാകും. വസതിയിലും സായുധരായ ഗാർഡുമാരെ നിയോഗിക്കും. മെറ്റൽ ഡിറ്റെക്ടർ കവാടം വഴി മാത്രമേ സന്ദർശകരെ വസതിയിലേക്ക് കടത്തിവിടുകയുള്ളു.
 


ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ വിജയത്തിന് ശേഷം ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ. ഡൽഹി പോലീസാണ് സുരക്ഷ വാഗ്ദാനം ചെയ്തത്. തോക്കുകളേന്തിയ 12 കമാൻഡോകൾ മുഴുവൻ സമയവും കേജരിവാളിനൊപ്പമുണ്ടാകും. വസതിയിലും സായുധരായ ഗാർഡുമാരെ നിയോഗിക്കും. മെറ്റൽ ഡിറ്റെക്ടർ കവാടം വഴി മാത്രമേ സന്ദർശകരെ വസതിയിലേക്ക് കടത്തിവിടുകയുള്ളു.

നിയമസഭാ കക്ഷി നേതാവായി ആംആദ്മി കെജ്‌രിവാളിനെ തെരഞ്ഞെടുത്തതോടെയാണ് അദ്ദേഹത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരിക്കെ തനിക്ക് സുരക്ഷ വേണ്ടെന്ന് കേജ്‌രിവാൾ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ ഇത്തവണ സുരക്ഷയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാന്ധിജിയെ വധിച്ചതുപോലെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിനെയും വെടിവച്ചു കൊല്ലുമെന്ന് ഹിന്ദുമഹാ സഭാ നേതാവ് സ്വാമി ഓംജി പറഞ്ഞിരുന്നു.