തന്റെ ചോദ്യങ്ങളില്‍ പ്രധാനമന്ത്രിക്ക് മറുപടിയില്ല; രാജിവെക്കുകയാണെന്ന് ബിജെപി എംപി

മഹാരാഷ്ട്രയിലെ കര്ഷകരോട് പാര്ട്ടി സ്വീകരിക്കുന്ന നിലപാടില് പ്രതിഷേധിച്ച് ബിജെപി എംപി നനാബാബു ഫാല്ഗുന് രാജിവെച്ചു. എംപി സ്ഥാനത്തിനൊപ്പം പാര്ട്ടി അംഗത്വവും ഇദ്ദേഹം ഉപേക്ഷിച്ചു. കിഴക്കന് മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയ മണ്ഡലത്തില് നിന്നാണ് നാനാബാബു ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷകരോട് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എംപി നനാ പടോള്‍ രാജിവെച്ചു. എംപി സ്ഥാനത്തിനൊപ്പം പാര്‍ട്ടി അംഗത്വവും ഇദ്ദേഹം ഉപേക്ഷിച്ചു. കിഴക്കന്‍ മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയ മണ്ഡലത്തില്‍ നിന്നാണ് നാനാബാബു ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഡിസംബറില്‍ നനാ പടോള്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു. പ്രധാനമന്ത്രി ചോദ്യങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നും തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ലെന്നും ഫാല്‍ഗുന്‍ വ്യക്തമാക്കി.

എന്‍.സി.പി നേതാവും മുന്‍ വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം കിഴക്കന്‍ മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയുമായി പടോള്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.