പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന; ഗാര്‍ഹിക സിലിന്‍ഡറിന് കൂട്ടിയത് 94 രൂപ

പാചക വാതകത്തിന് കുത്തനെ വില വര്ദ്ധിപ്പിച്ചു. ഗാര്ഹിക സിലിന്ഡറിന് 94 രൂപയാണ് വര്ദ്ധിപ്പിച്ചത്. സബ്സിഡിയുള്ള സിലിന്ഡറിന് ഇതോടെ 729 രൂപയായി വില ഉയര്ന്നു. കൊമേഴ്സ്യല് സിലിന്ഡറിന് 146 രൂപ വര്ദ്ധിപ്പിച്ചു. 1289 രൂപയാണ് പുതിയ വില. കഴിഞ്ഞ മാസം ഗാര്ഹിക സിലിന്ഡറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിന്ഡറിന് 78 രൂപയും കൂട്ടിയിരുന്നു.
 

ന്യൂഡല്‍ഹി: പാചക വാതകത്തിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിന്‍ഡറിന് 94 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിന്‍ഡറിന് ഇതോടെ 729 രൂപയായി വില ഉയര്‍ന്നു. കൊമേഴ്‌സ്യല്‍ സിലിന്‍ഡറിന് 146 രൂപ വര്‍ദ്ധിപ്പിച്ചു. 1289 രൂപയാണ് പുതിയ വില. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിന്‍ഡറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന് 78 രൂപയും കൂട്ടിയിരുന്നു.

അടുത്ത മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് വില വര്‍ദ്ധന. ഇതിന്റെ ഭാഗമായി എല്ലാ മാസവും പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. മെയ് മാസത്തിനു ശേഷം ഗ്യാസ് വിലയില്‍ ആറാമത്തെ തവണയാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്.