ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമാസക്തം; ജമ്മുവില്‍ നിരോധനാജ്ഞ

പുല്വാമ ഭീകരാക്രമണത്തില് പ്രതിഷേധിച്ച് ജമ്മു കാശ്മീരില് നടന്ന ഹര്ത്താല് അക്രമാസക്തമായതിനെത്തുടര്ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിവിധ സംഘടനകള് ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരുന്നു. ജമ്മുവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹര്ത്താലില് വാഹനങ്ങള് കത്തിക്കുകയും അക്രമ സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
 

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീരില്‍ നടന്ന ഹര്‍ത്താല്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരുന്നു. ജമ്മുവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ വാഹനങ്ങള്‍ കത്തിക്കുകയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഗുജ്ജാറിലാണ് ഹര്‍ത്താലിനിടെ ആദ്യ അക്രമ സംഭവമുണ്ടായത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനം പുനസ്ഥാപിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഏഴോളം മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ജെസിസിഐ) ഹര്‍ത്താലിനെ അനുകൂലിച്ചതിനെ തുടര്‍ന്ന് കടകള്‍ അടഞ്ഞു കിടന്നു. വാഹന ഉടമകളുടെ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.