സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സ്വര്ണ്ണ വിലയില് കുറവ്.
 

തിരുവനന്തപുരം: സ്വര്‍ണ്ണ വിലയില്‍ കുറവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മഞ്ഞലോഹം. ഗ്രാമിന് 3485 രൂപയാണ് ഇന്നത്തെ വില. പവന് 27,880 രൂപയാണ് വില. സെപ്റ്റംബര്‍ 4നാണ് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. 29,120 രൂപയാണ് അന്ന് രേഖപ്പെടുത്തിയ നിരക്ക്.

ഒരാഴ്ചക്കിടെ 1240 രൂപയുടെ കുറവ് വിലയില്‍ രേഖപ്പെടുത്തി. ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ വില ഇനിയും താഴേക്ക് പോകുമെന്നാണ് നിരീക്ഷണം.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി വില കുറഞ്ഞിരുന്നു. തിരുവോണ ദിവസവും ഇതേ ട്രെന്‍ഡായിരുന്നു. അതിന് ശേഷം സ്വര്‍ണ്ണത്തിന് ക്രമമായി വില കുറയുകയാണ്.