നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ; തുടക്കം പയ്യന്നൂർ മണ്ഡലത്തിൽ നിന്ന്

 

മുഖ്യമന്ത്രിയുടെ നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്. കാസർഗോഡ് ജില്ലയിലെ പര്യടനം ഇന്നലെ പൂർത്തിയാക്കിയിരുന്നു. 

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസുകൾ. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസിൽ എത്തിയത്. നവകേരള സദസിൽ കാസർഗോഡ് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർഗോഡ് മണ്ഡലം 3451, ഉദുമ മണ്ഡലം 3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെ പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങൾ.