നെടുമ്പാശേരി വാഹനാപകടം; സുഹൈലിന് ജാമ്യമില്ല
മറ്റ് നാല് പ്രതികളുടേയും ജാമ്യാപേക്ഷയും ജില്ലാ കോടതി തള്ളി
Oct 28, 2026, 11:57 IST
നെടുമ്പാശേരി വാഹനാപകട കേസിൽ സുഹൈലിന് ജാമ്യമില്ല. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെയും മറ്റ് നാല് സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇവർ ജില്ലാ കോടതിയെ സമീപിച്ചത്.
കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും. ഒക്ടോബർ 11-ന് പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്.